Type Here to Get Search Results !

Bottom Ad

പള്ളിക്കര മേല്‍പ്പാലം-സംയുക്ത പരിശോധന നടത്തി


നീലേശ്വരം:(www.evisionnews) പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട് റെയില്‍വേ-ദേശീയ പാത വകുപ്പുകളുടെ സംയുക്ത സ്ഥല പരിശോധന നടന്നു.റെയില്‍വേ പാലക്കാട് ഡിവിഷണല്‍ എഞ്ചിനീയര്‍ പൊതുമരാമത്ത് ദേശിയ പാത വിഭാഗം എക്‌സി ക്യൂട്ടിവ് എഞ്ചിനീയര്‍,ചൈതന്യ ഏജന്‍സിയുടെ കണ്‍സള്‍ട്ടന്റ് എന്നിവരടങ്ങിയ സംഘമാണ് സംയുക്ത പരിശോധനക്കായി സ്ഥലം സന്ദര്‍ശിച്ചത്.പി.കരുണാകരന്‍.എം.പിയുമായും സംഘം ചര്‍ച്ച നടത്തി.

ഭാവിവികസന സാധ്യത കൂടി കണക്കിലെടുത്ത് നാലുവരിപ്പാലത്തിനു അനുസൃതമായിതന്നെ സ്ഥലം ഏറ്റെടുക്കണമെന്നു പരിശോധന സംഘം നിര്‍ദ്ദേശിച്ചു.ഇതിനായി റവന്യൂ അധികൃതരുമായി ചര്‍ച്ച നടത്തും.പി.കരുണാകരന്‍.എം.പി കേന്ദ്ര ഉപരിതല ഗതഗത വകുപ്പുമായി ചര്‍ച്ച നടത്തിയതിന്റെ ഭാഗമായാണ് പള്ളിക്കര മേല്‍പ്പാലം സേതുഭാരതം പദ്ധതിയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയതും 40കോടി രൂപ നീക്കിവെച്ചതും.നേരത്തെ സംസ്ഥാനം പൂര്‍ണ്ണമായും തുക നീക്കിവെക്കുമെന്ന നിര്‍ദ്ദേശത്തിനു സര്‍ക്കാരിന്റെ അനുകൂല പ്രതികരണം വൈകിയതിനാല്‍ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.തുടര്‍ന്നാണ് കേന്ദ്ര ഉപരിതലഗതഗത വകുപ്പ് തന്നെ പൂര്‍ണ്ണമായും തുക നീക്കി വെക്കുന്ന സേതുഭാരതം പദ്ധതിയുടെ ഭാഗമായി പള്ളിക്കര ഉള്‍പ്പെടുത്തിയത്.

ഗാസിയബാദിലുള്ള ചൈതന്യകണ്‍സള്‍ട്ടന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി.ഇക്കഴിഞ്ഞ മാസം ഈ ഏജന്‍സി പ്രാഥമിക സര്‍വ്വേ നടത്തി മൂന്ന് അലൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ റെയില്‍വേ,ദേശിയപാത വിഭാഗം എന്നിവര്‍ക്കു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്.പരിശോധന സംഘം അനുകൂലമായ തീരുമാനമാണ് കൈകൊണ്ടിട്ടുള്ളത്.ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍,പ്രോജക്ട് റിപ്പോര്‍ട്ട് എസ്റ്റിമേറ്റും ഏജന്‍സി തുടങ്ങിയ തുടര്‍ നടപടികള്‍ എത്രയും വേഗം കൈകൊള്ളുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി പി.കരുണാകരന്‍.എം.പി അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad