കാസര്‍കോട്:(www.evisionnews.in)സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന വാഹന പര്യടനം ഇന്ന(3)് കാസര്‍കോട്, കുമ്പള, ഹൊസങ്കടി, എന്നിവിടങ്ങളിലും പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചുളള നാടകം, മാജിക് ഷോ തുടങ്ങിയവയയും അവതരിപ്പിച്ചു. നിരവധി ആളുകള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തിയിരുന്നു. സംസ്ഥാനസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദമാക്കുന്ന പ്രോഗസ്‌കാര്‍ഡ്, കേരള കോളിംഗ്, ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്, ഊരുകളില്‍ വികസന പുലരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ബദിയടുക്ക, പൊയിനാച്ചി, ഒടയഞ്ചാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

Post a Comment
0 Comments