Type Here to Get Search Results !

Bottom Ad

'മാരക' പരസ്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം : താരങ്ങളുടെ ഭാര്യമാരോട് ഡല്‍ഹി സര്‍ക്കാര്‍

evisionnews

ന്യൂഡല്‍ഹി (www.evisionnews.in): ഷാരൂഖ് ഖാന്റെ ഭാര്യ ഉള്‍പ്പെടെ നാല് സിനിമാ താരങ്ങളുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ കത്ത്. കാന്‍സറിന് കാരണമാകുമെന്ന പാന്‍മസാല -അടക്ക ഉത്പന്നങ്ങളുടെയും പരസ്യങ്ങളില്‍ നിന്നു പിന്മാറണമെന്ന് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അറിയിപ്പ് നല്‍കിയിട്ടും ഇവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തതിനെ തുടര്‍ന്നാണ് ഭാര്യമാര്‍ക്ക് എ.എ.പി സര്‍ക്കാര്‍ കത്ത് അയച്ചത്.

ഷാറൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അര്‍ബാസ് ഖാന്‍, ഗോവിന്ദ എന്നിവരുടെ ഭാര്യമാര്‍ക്കാണ് ഡല്‍ഹി ആരോഗ്യമന്ത്രാലയം കത്തയച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഷാറൂഖിനോട് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന് നല്‍കിയ കത്തില്‍ പറയുന്നത്.

നേരത്തെ ഷാറൂഖിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. എന്നാല്‍ പ്രതികരണം ഉണ്ടായില്ല. അദ്ദേഹം ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത് തുടരുകയാണെന്നും കത്തില്‍ പറയുന്നു. സമാനമായ കത്ത് തന്നെയാണ് മറ്റു താരങ്ങളുടെ ഭാര്യമാര്‍ക്കും അയച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad