കാസര്‍കോട്:(www.evisionnews.in)തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ രണ്ട് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ അനുവദിക്കുന്നതിന് ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കി. തൃക്കരിപ്പൂര്‍ സൗത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ മൂന്ന് കമ്പ്യൂട്ടറുകള്‍ അനുവദിക്കുന്നതിന് 75840 രൂപയും കൂലേരി ഗവ. എല്‍ പി സ്‌കൂളിന് ഒരു കമ്പ്യൂട്ടര്‍ അനുവദിക്കുന്നതിന് 25280 രൂപയ്ക്കുമാണ് ഭരണാനുമതി നല്‍കിയത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുമാണ് തുക അനുവദിച്ചത്.

Post a Comment
0 Comments