ബംഗളൂരു:(www.evisionnews.in) കന്നഡ സീരിയല്‍ താരത്തെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനു മാട്ടു ശ്രവാണി എന്ന സീരിയയിലെ താരം ശ്രുതി(24)യെയാണ് തൂങ്ങിമരിച്ച നിലയില്‍ സുഹൃത്ത് ശ്രീകാന്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. ശ്രുതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ശ്രീകാന്തിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ശ്രീകാന്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ശ്രുതി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറികളിലൊന്നില്‍ വിശ്രമിച്ചിരുന്ന ശ്രുതി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ശ്രീകാന്ത് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ മരണത്തില്‍ ശ്രീകാന്തിന് പങ്കുള്ളതായി ഭര്‍ത്താവ് ഉമേഷ് ആരോപിച്ചു.

Post a Comment
0 Comments