ബാംഗ്ലൂര്‍:(www.evisionnews.in) ബാംഗ്ലൂര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ബാംഗ്ലൂര്‍ സോക്കര്‍ ലീഗില്‍ കാസ്‌കോ കോട്ടക്കുന്ന് ജേതാക്കളായി. മാര്‍ത്തഹള്ളി ആസ്‌ട്രോ അറീനയിലെ പുല്‍മൈതാനിയില്‍ നട ആവേശകരമായ മത്സരത്തില്‍ ഹീറോസ് ബെള്ളൂരിനെയാണ് കാസ്‌കോ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ സമ നിലയില്‍ പിരിഞ്ഞ കലാശ മത്സരത്തില്‍ പെനാള്‍'ിയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കേരളത്തിലെയും കര്‍ണ്ണാടകയിലെയും പത്ത് ടീമുകള്‍ക്കായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ പന്ത് ത'ാനെത്തി. സോക്കര്‍ ലീഗ് അക്ഷരാര്‍ത്ഥത്തില്‍ ബാഗ്ലൂരിലെ മലയാളികളുടെ സംഗമ വേദി കൂടിയായി. നാ'ില്‍ നി് നിരവധി പേരും കളി കാണാനെത്തിയിരുു. മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം വിജയന്‍ മുഖ്യാതിഥിയായിരുു. മൊഗ്രാല്‍പുത്തൂര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, അമീര്‍ ബാംഗ്ലൂര്‍, ഷിഹാബ് കോട്ടക്കുന്ന്, മാഹിന്‍ കുന്നില്‍, സിദ്ദിഖ് യശ്വന്ത്പൂര്‍, സുലൈ കോട്ടക്കുന്ന്, അയാസ് ബാംഗ്ലൂര്‍, ഉച്ചു ബാച്ചിലേര്‍സ്, ഡി.എം നൗഫല്‍, അമ്മി യശ്വന്ത്പൂര്‍, അഫ്‌സല്‍ പുത്തൂര്‍, ബച്ചു പടക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തംഗം മുജീബ് കമ്പാര്‍, അമീര്‍ ബാംഗ്ലൂര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

Post a Comment
0 Comments