മൊഗ്രാല്‍:(www.evisionnews.in) പി സി. എം.കുഞ്ഞിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത് നാടിന്റെ സമസ്ത മേഖലകളിലും നന്മയുടെ സുഗന്ധം വിതറിയ പൂമരത്തെയാണെന്നും അദ്ധേഹത്തിന്റെ കാരുണ്യക്കൈ സമൂഹത്തിന്റെ നാനാ ദിക്കുകളിലേക്കും നീണ്ടുവെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ.കാസിം മുസ്ലിയാര്‍ പറഞ്ഞു.മൊഗ്രാല്‍ ടൌണില്‍ നടന്ന പി.സി.എം.കുഞ്ഞി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്രയത്‌നം കൊണ്ട് ഉയരങ്ങള്‍ കീഴാടക്കിയപ്പോഴും എളിമയുടെ പര്യായമായി സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ പി സി. എം.കുഞ്ഞിക്ക് സാധിച്ചുവെന്നും കായിക മേഖലക്കടക്കം അദ്ദേഹം നല്‍കിയ സംഭാവന ഏവരെയും വിസ്മയിപ്പിക്കുന്നതാണെന്നും അനുശോചന യോഗം അഭിപ്രായപ്പെട്ടു..കേരള ഉര്‍ദു അകാദമി സെക്രട്ടറി എം.മാഹിന്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു. ടി.സി.എം.ഷരീഫ്, പി.എ.അഷ്രഫലി, സയ്യദ് ഹാദി തങ്ങള്‍, സി.എച്.അഹ്മദ് ഹുസൈന്‍, ടി.എ.ഷാഫി, എന്‍.എ.സുലൈമാന്‍, മുജീബ് അഹ്മദ്, ബഷീര്‍ മുഹമ്മദ് കുഞ്ഞി, ടി.പി.യൂസഫ്, ടി.എം.അസ്ലം, ടി.എം.ഷുഹൈബ്, ഡോ.അമീറലി, അബു കാസറഗോഡ്,സിദ്ദീഖ് റഹിമാന്‍, നാസര്‍ മൊഗ്രാല്‍, എം.എ.അബ്ദുല്‍ റഹിമാന്‍, കെ.സി.സലീം, ലത്തീഫ് റെഡ്സ്റ്റാര്‍, സിദ്ദീഖ് ചക്കര, എം.സി.യഹ് യ , സലാഹുദ്ദീന്‍ എഞ്ചിനീയര്‍ , റിയാസ് കണ്ണന്‍വളപ്പ്, അഷ്റഫ് സയ്യിദ്, ടി.സി.അഷ്റഫ്, സിദീഖലി മൊഗ്രാല്‍, പി.മുഹമ്മദ് നിസാര്‍, സി.എം.ഹംസ, എം.എല്‍.അബ്ബാസ്, അബ്‌കോ മുഹമ്മദ് പ്രസംഗിച്ചു. ടി.കെ.അന്‍വര്‍ സ്വാഗതവും, പി.സി.എം.ആസിഫ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments