Type Here to Get Search Results !

Bottom Ad

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്റെ കസ്റ്റഡി കാലാവധി എട്ടുവരെ നീട്ടി

കണ്ണൂര്‍:(www.evisionnews.in) കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം എട്ടുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജയരാജന്റെ കേസ് പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു നടപടികള്‍. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ കോടതിയില്‍ ഉന്നയിച്ചില്ല.
റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയരാജന്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച ആകെ നാലുമണിക്കൂര്‍ മാത്രമാണു സിബിഐക്ക് ചോദ്യം ചെയ്യാന്‍ അവസരം കിട്ടിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad