ന്യൂഡല്‍ഹി: (www.evisionnews.in)ഐഫോണ്‍ 5എസിന്റെ വില പകുതിയായി കുറയുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 21ന് ആപ്പിള്‍ പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്.ഇ വിപണിയിലെത്തിക്കുന്നതോടെ പഴയ മോഡലിന്റെ വില 50% ആയി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഓണ്‍ലൈനില്‍ 21,499 രൂപയാണ് ഐഫോണ്‍ 5എസിന്റെ വില. ആപ്പിളിന്റെ മികച്ച മോഡലുകളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്. വിലക്കുറവ് ഇന്ത്യയിലും ബാധകമാക്കുകയാണെങ്കില്‍ 12000,13000 രൂപയ്ക്ക് ഇന്ത്യയില്‍ ഈ ഫോണ്‍ ലഭ്യമാകും.
ആപ്പിളിന്റെ സ്‌മോള്‍ സ്‌ക്രീന്‍ ഐഫോണായ 5എസ്.ഇ മാര്‍ച്ച് 21ന് പുറത്തിറക്കുമെന്ന് കഴിഞ്ഞദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. ഐഫോണ്‍ 6എസിനു സമാനമായി തോന്നും പുത്തന്‍ മോഡലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫ്രെയിം അല്‍പം കൂടി ചെറുതായിരിക്കും. നാലിഞ്ചാണ് ഈ ഫോണിന്റെ വലുപ്പം. 6എസിന്റെ എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ത്രിഡി ടച്ച് സൗകര്യം ഉണ്ടായേക്കില്ല.

Post a Comment
0 Comments