ബളാല്‍: (www.evisionnews.in)ഓട്ടോറിക്ഷാ ഡ്രൈവര്‍ കോളേജ് വിദ്യാര്‍ത്ഥിനിയേയും കൂട്ടി ഒളിച്ചോടി.ബളാല്‍ ടൗണിലെ റിക്ഷാ ഡ്രൈവ റും അത്തിക്കടവ് സ്വദേശിയുമായ യുവാവാണ് ബിരിക്കുളത്തെ അന്യസമുദായക്കാരിയായ യുവതിയേയും കൂട്ടി മുങ്ങിയത്. യുവാവ് മുമ്പ് പരപ്പയില്‍ കേബിള്‍ ടി.വി സംബന്ധമായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് പരപ്പ ഹയര്‍ സെക്കണ്ടറിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു യുവതി. തുടര്‍ന്ന് യുവതി കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഹയര്‍സെക്കണ്ടറിയില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം കോളേജ് പഠനത്തിനിടയിലും തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ അമ്മാവന്മാര്‍ സംഭവത്തിലിടപെട്ട് കോളേജ് പഠനം വേണ്ടെന്ന് വെപ്പിച്ചു.
എന്നാല്‍ പിന്നീട് തയ്യല്‍ പഠിക്കാന്‍ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോഴും പ്രണയം തുടര്‍ന്നു. ഇന്നലെ രാവിലെ യുവതി അപ്രത്യക്ഷയായി. യുവതിയുടെ തിരോധാനം സംബന്ധിച്ച് മാതാവ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

Post a Comment
0 Comments