കാഞ്ഞങ്ങാട്: (www.evisionnews.in)മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് തലയില്‍ കല്ലിട്ട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തല ക്ക് ഗുരുതരമായി പരിക്കേല്‍ പ്പിക്കുകയും ചെയ്ത കേസി ലെ പ്രതിക്ക് എട്ടുവര്‍ഷം ക ഠിനതടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ.
പ്രതി പിഴയടച്ചാല്‍ പ്രസ് തുത തുക അക്രമത്തില്‍പരിക്കേറ്റ പരാതിക്കാരന് നല്‍കാ നും കോടതി ഉത്തരവായി.
ചന്തേര ഉദിനൂര്‍ മാച്ചിക്കാ ട്ടെ കുഞ്ഞിക്കണ്ണന്റെ മകന്‍ കുന്നത്ത് വീട്ടില്‍ അജീഷി നെ (27) യാണ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോ ടതി തടവിനും പിഴയടക്കാ നും ശിക്ഷിച്ചത്.
2010 ഫെബ്രുവരി 11 ന് ഉച്ച ക്ക് ഉദിനൂര്‍ മാച്ചിക്കാട് ഗ്രൗ ണ്ടില്‍ നടന്ന ഡാന്‍സ് പ്രാ ക്ടീസ് കണ്ടിരിക്കുകയായിരു ന്ന ഉദിനൂര്‍ മാച്ചിക്കാട്ടെ ബാ ലന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ സനീഷി ന്റെ തലയില്‍ (30) പ്രതി അജീ ഷ് ചെത്ത് കല്ല് എടുത്ത് ഇടുകയായിരുന്നു. കല്ല് ഇടുന്നത് കണ്ട സനീഷ് തല അല്‍പ്പം വെട്ടിച്ചതിനാല്‍ തലയുടെ മൂ ര്‍ദ്ധാവില്‍ വീഴാതെ തലയുടെ ഒരു ഭാഗത്തേക്ക് വീണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും തലയുടെ സൈഡില്‍ കൂടി വീണ് ഗുരുതരമായി പ രിക്കേറ്റ് ഒന്നരമാസത്തോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. നാ ട്ടുകാര്‍ പിരിവെടുത്താണ് ചി കിത്സാ ചിലവ് വഹിച്ചത്. ഐ.പി.സി 308, 326 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സ മര്‍പ്പിച്ചത്.
ഈ രണ്ടുവകുപ്പുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിയിച്ചു. പ്രോ സിക്യൂഷന് വേണ്ടി എജിപി കെ.ടി. ജോ സഫ് ഹാജരായി.

Post a Comment
0 Comments