മുന്നാട് :(www.evisionnews.in)പീപ്പിള്‍സ് കോ-ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അവസാന വര്‍ഷ വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പും അനുമോദനവും നടത്തി. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെ യും അനുഭവപാഠങ്ങള്‍ വളണ്ടിയര്‍മാര്‍ പ്രാവര്‍ത്തികമാക്കി. ജൂനിയര്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തങ്ങളുടെ വീടുകളിലുണ്ടാക്കിയ അമ്പതോളം തരത്തിലുള്ള വിവിധ വിഭവങ്ങള്‍ പരിപാടിയുടെ പ്രത്യേകതയായിരുന്നു.
കാസര്‍കോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ.കെ.രാജേഷ് യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഒഫിസറായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച വി. ജ്യോതിക്കുള്ള ഉപഹാരം ഇ കെ രാജേഷ് കൈമാറി. മികച്ച വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കെ.സജിത, വി.സജിത് എന്നിവര്‍ക്കുള്ള ഉപഹാരം മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി. ജ്യോതി വിതരണം ചെയ്തു.
കൂടാതെ കോളിയടുക്കം ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്ന സപ്തദിന ക്യാമ്പില്‍ മികച്ച വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട എ മിഥുന്‍രാഗ്, എം ശ്രുതി, എന്നിവര്‍ക്കുള്ള ഉപഹാരം പ്രോഗ്രാം ഓഫിസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ കൈമാറി.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.വിപിന്‍, കെ.ശരത്, വി.എസ് വിഷ്ണു, എം.ഹരികൃഷ്ണന്‍, സി. രേഷ്മ, എം.പ്രിയേഷ് കുമാര്‍, കെ.പി.സുകൃത, എം.റോഷിത്, ടി.സനല്‍കുമാര്‍, ആകാശ് കെ.വി,എന്നിവര്‍ സംസാരിച്ചു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ സി.സുധ സ്വാഗതവും, കെ.നവ്യ നന്ദിയും പറഞ്ഞു.

Post a Comment
0 Comments