Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ സലഫികളും സുന്നികളും ഏറ്റുമുട്ടി, 14 പേര്‍ക്ക് പരിക്ക്


മംഗളൂരു:  (www.evisionnews.in) സലഫി വിഭാഗ സമ്മേളന സ്ഥലത്ത് സുന്നി വിഭാഗം നടത്തിയ ആക്രമണത്തില്‍ സംഘട്ടനത്തില്‍ കലാശിച്ചു. കോണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബദ്‌രിയാ ജുമാ മസ്ജിദ് പരിസരത്താണ് സംഭവം. 

സലഫികള്‍ പ്രദേശത്ത് ഒരാഴ്ചയായി നടത്തിയ മതസമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന സമ്മേളനത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സലഫി നേതാവ് കെ. ഇ സുഹൈല്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് അമ്പതോളം പേരടങ്ങിയ സംഘം സോഡാ കുപ്പികളും കല്ലുകളും എറിയുകയായിരുന്നു. കല്ലേറിനെ തുടര്‍ന്നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് സുന്നികളും സലഫികളും കോണാജെ പോലീസില്‍ പരാതി നല്‍കി. അക്രമി സംഘത്തില്‍പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

keywords; manglore-salafi-sunni-clash-attack-14-injury
Tags

Post a Comment

0 Comments

Top Post Ad

Below Post Ad