കൊച്ചി: (www.evisionnews.in) റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി ഉടമസ്ഥതയുമായി ബന്ധപ്പെട്ട് മാനേജിങ് ഡയരക്ടരായ എം.വി നികേഷ് കുമാറിനെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓഹരി ഉടമകളില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എടുത്ത കേസാണ് സ്റ്റേ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വാഗ്ദാനം പാലിക്കാതെ എം.വി നികേഷ് കുമാര്‍ വഞ്ചിച്ചു എന്നായിരുന്നു ഈ കേസില്‍ പരാതിക്കാര്‍ ആരോപിച്ചിരുന്നത്.
അതിനിടെ റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയും, എംഡി എം.വി നികേഷ് കുമാറിനെതിരെയും അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എം.വി നികേഷ്‌കുമാറാണ്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എം.വി നികേഷ്‌കുമാറിനെതിരെയുളള പ്രചാരണത്തിന് ഈ കേസാണ് എതിരാളികള്‍ ഉപയോഗിച്ചിരുന്നത്. ഇതിനിടയില്‍ കിട്ടിയ സ്റ്റേ നികേഷ് കുമാറിനും, ഇടതുമുന്നണിക്കും ആശ്വാസം പകരും.
keywords: nikesh-kumar-high-court-stay
Post a Comment
0 Comments