Type Here to Get Search Results !

Bottom Ad

തര്‍ക്കം തീര്‍ന്നു; കൂടുതല്‍ സീറ്റില്ല; സി പി ഐക്ക് 27സീറ്റ് തന്നെ

തിരുവനന്തപുരം: (www.evisionnews.in) സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളില്‍ സിപിഐ ഇത്തവണയും മത്സരിക്കും. അധിക സീറ്റെന്ന സിപിഐ ആവശ്യം സിപിഐഎം അംഗീകരിച്ചില്ല. ഐഎന്‍എലിന് മൂന്ന് സീറ്റ് നല്‍കാന്‍ ഞായറാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.

അധിക സീറ്റെന്ന ആവശ്യത്തില്‍ മുന്നണി ചര്‍ച്ചയില്‍ സിപിഐ ഉറച്ചുനിന്നെങ്കിലും സിപിഐഎം വഴങ്ങിയില്ല. ഇരവിപുരം വേണമെന്ന സിപിഎയുടെ ആവശ്യം സിപിഎം നിരസിച്ചു. ഒടുവില്‍ കഴിഞ്ഞതവണത്തെ 27 സീറ്റുകളില്‍ തന്നെ സിപിഐ മത്സരിച്ചാല്‍ മതിയെന്ന് അന്തിമ തീരുമാനമായി. എന്നാല്‍ അധിക സീറ്റെന്ന ആവശ്യത്തില്‍ മറ്റുകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍സിപിയുമായുള്ള സീറ്റ് വിഭജനവും പൂര്‍ത്തിയായിരുന്നു. ജനതാദള്‍ എസ്,ജനാധിപത്യ കേരളാ കോണ്‍ഗ്രസ്,കേരളാ കോണ്‍ഗ്രസ്,കോണ്‍ഗ്രസ് എസ്,സിഎംപി,ജെഎസ്എസ് എന്നീ കക്ഷികളുമായുളള സീറ്റ് വിഭജന ചര്‍ച്ച നാളെ നടക്കും. നളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി സീറ്റ വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

keywords; cpim-cpi-cadidate-seat-quarrel-election

Tags

Post a Comment

0 Comments

Top Post Ad

Below Post Ad