Type Here to Get Search Results !

Bottom Ad

സീറ്റ് തന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സി പി ഐ എം എല്‍ എയുടെ ഭീഷണി


തിരുവനന്തപുരം: (www.evisionnews.in) രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിനെച്ചൊല്ലി സിപിഐയില്‍ ഭിന്നത രൂക്ഷം. തന്നെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്നും കടുത്ത തീരുമാനങ്ങളെടുക്കുമെന്നും ചൂണ്ടിക്കാട്ടി സിപിഐയുടെ വൈക്കം എംഎല്‍എ കെ.അജിത് പാര്‍ട്ടി നേതൃത്വത്തിന് കത്തു നല്‍കി. രണ്ടു തവണ മത്സരിച്ച ഏഴു എംഎല്‍എമാരില്‍ ആറുപേര്‍ക്കും മത്സരത്തിനിറങ്ങാന്‍ അനുമതി നല്‍കുകയും തന്നെ മാത്രം ഒഴിവാക്കുകയും ചെയതത് നീതീകരിക്കാനാകില്ലെന്നു കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

സിപിഐയുടെ നിയമസഭയിലെ നേതാവായ മുന്‍മന്ത്രി സി.ദിവാകരന്‍ (കരുനാഗപ്പള്ളി), ഇ.എസ്. ബിജിമോള്‍ (പീരുമേട്), വി.എസ്.സുനില്‍കുമാര്‍ (കയ്പ്പമംഗലം), മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം), കെ. അജിത്ത് (വൈക്കം), പി.തിലോത്തമന്‍ (ചേര്‍ത്തല), കെ.രാജു (പുനലൂര്‍) എന്നിവരാണ് രണ്ടു തവണ മത്സരിച്ചതിനാല്‍ ഇളവുതേടുന്നത്. രണ്ടു തവണയില്‍ കൂടുതല്‍ ആരെയും മത്സരിപ്പിക്കേണ്ടെന്ന തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തിലെ തീരുമാനം നടപ്പിലാക്കിയാല്‍ ഇവര്‍ക്ക് മത്സരത്തില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ഇതിനാല്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം അതത് ജില്ലാ കമ്മറ്റികള്‍ക്കുവിട്ടു. ദിവാകരന്‍ ഒഴികെ എല്ലാവരെയും മത്സരിപ്പിക്കാനായിരുന്നു ജില്ലാ കമ്മറ്റികളുടെ തീരുമാനം.

keywords: cpi-seat-candidate-vaikam-mla-ajith-threat

Tags

Post a Comment

0 Comments

Top Post Ad

Below Post Ad