കാസര്‍കോട് (www.evisionnews.in): ആരാധനാ കര്‍മങ്ങളേക്കാളുമപ്പുറം കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള ദില്ലി സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവിയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും ആവശ്യപ്പെട്ടു.
മുസ്ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിറസാന്നിധ്യം ഏറെ ദുരൂഹമാണ്. സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്.ആദര്‍ശം പണയപ്പെടുത്തി ബി.ജെ.പി സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ദുഷ്ടലാക്കിനെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഇരുവരും പത്രക്കുറിപ്പില്‍ പറഞ്ഞു.
Keywords: Kasaragod-news-skssf

Post a Comment
0 Comments