ഡല്‍ഹി (www.evisionnews.in): 63മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി ചെയര്‍മാന്‍ രമേഷ് സിപ്പിയാണ് ഡല്‍ഹിയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പിക്കു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
കങ്കണ റാവത്താണ് മികച്ച നടി. തനു വെഡ്‌സ് മനുവിനാണ് അവാര്‍ഡ്. കഴിഞ്ഞ തവണയും കങ്കണയ്ക്ക് തന്നെയായിരുന്നു അവാര്‍ഡ്. മികച്ച സിനിമ സൗഹൃദ സംസ്ഥാനം ഗുജറാത്ത്. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം കേരളവും ഉത്തര്‍ പ്രദേശും നേടി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന്.. കാത്തിരുന്ന് എന്ന ഗാനത്തിന് എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് മലയാളത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്റ്റോ ടോമി എന്നിവര്‍ക്ക് അവാര്‍ഡുകള്‍. പ്രൊഫ. അലിയാര്‍ (അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററി വിവരണം). അമ്മയുടെ സംവിധായകന്‍ നീലന്‍ പ്രത്യേക ജൂറി പുരസ്‌കാരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി മികച്ച ഹ്രസ്വചിത്രം. വിസാരണൈ മികച്ച തമിഴ് ചിത്രമായപ്പോള്‍ മികച്ച സംസ്‌കൃത സിനിമ മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസത്തിന് ലഭിച്ചു. മികച്ച മലയാള ചിത്രം സലിം അഹമ്മദിന്റെ പത്തേമാരിയാണ്.
Keywords: national-film-bachan-and-kangana

Post a Comment
0 Comments