മീററ്റ്: (www.evisionnews.in) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും നവരാത്രിയിലെ ദുര്‍ഗാഷ്ഠമിക്കു മുന്‍മ്പ് വെടിവച്ചു കൊല്ലുമെന്ന് ഉത്തര്‍ പ്രദേശ് നവനിര്‍മാണ് സേനയുടെ ദേശീയ പ്രസിഡന്റ് അമിത് ജനിയുടെ ഭീഷണി. ഇതിനു തനിക്കു കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അമിത് ജന പറഞ്ഞു. വരുന്ന 31ാം തിയ്യതിക്കകം ഇവര്‍ ഡല്‍ഹി വിട്ടുപോയില്ലെങ്കില്‍ ഇവരെ ജെ.എന്‍.യു ക്യാംപസിലെത്തി കൊല്ലുമെന്നാണ് അമിത് ജനി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
തന്നെയോ തന്റെ കുടുംബത്തെയോ മതത്തെയോ അപമാനിച്ചാല്‍ താന്‍ ക്ഷമിക്കും. എന്നാല്‍, രാജ്യത്തിന്റെ അഭിമാനമായ സൈന്യത്തെ അപമാനിച്ചാല്‍ ക്ഷമിക്കാനാവില്ലെന്ന് അമിത് ജാനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജമ്മു കശ്മീരിലെ സ്ത്രീകളെ ഇന്ത്യന്‍ ആര്‍മിയിലെ ചില സൈനികര്‍ മാനഭംഗപ്പെടുത്താറുണ്ടെന്ന് കനയ്യ കുമാര്‍ ആരോപിച്ചിരുന്നു.
keywords: kanayya-to-kill-umer-khalid-nearly-navaratri
Post a Comment
0 Comments