Type Here to Get Search Results !

Bottom Ad

രാജ്യസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ.കെ. ആന്റണി


തിരുവനന്തപുരം (www.evisionnews.in): രാജ്യ സഭാസീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ.കെ. ആന്റണിയെ നിര്‍ദ്ദേശിക്കാന്‍ കെ.പി.സി.സി തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി. തെരഞ്ഞെടുപ്പിന് 72 ദിവസങ്ങള്‍ ശേഷിക്കെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി തീരുമാനമെന്നാണ് നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. ജില്ലാ ഘടകങ്ങള്‍ കെ.പി.സി.സിക്ക് നല്‍കിയ സാധ്യതാ പട്ടികയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

സ്ഥാനാര്‍ഥി പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം വി.എം സുധീരന്‍ പറഞ്ഞു. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഒറ്റ ഘട്ടമായിട്ടായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും സുധീരന്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad