Type Here to Get Search Results !

Bottom Ad

ബ്രിട്ടനില്‍ സുഖവാസം, ഒളിച്ചോടിയിട്ടില്ലെന്ന് വിജയ് മല്ല്യ


ന്യൂഡല്‍ഹി (www.evisionnews.in): താന്‍ ഇന്ത്യയില്‍ നിന്നും ഓടിപ്പോയിട്ടില്ലെന്ന് വിജയ് മല്ല്യ. താനൊരു ബിസിനസുകാരനാണെന്നും ഇടയ്ക്കിടെ ഇന്ത്യയില്‍ നിന്നും പുറത്തേക്കും തിരിച്ചും യാത്രചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഇന്ത്യയില്‍ നിന്നും ഓടിയിട്ടില്ല. ഞാന്‍ ഒളിച്ചോടുന്നവനല്ല. ഞാനൊരു അന്താരാഷ്ട്ര ബിസിനസുകാരനാണ്. ഞാന്‍ ഇന്ത്യയിലേക്കും പുറത്തും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്.' എന്നാണ് മല്ല്യ ട്വീറ്റു ചെയ്തത്. 

ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ അവിടുത്തെ നിയമത്തെ പൂര്‍ണമായി അനുസരിക്കുമെന്നും മാധ്യമവിചാരണ വേണ്ടെന്നും മറ്റൊരു ട്വീറ്റില്‍ മല്ല്യ പറഞ്ഞു. 'ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ രാഷ്ട്രത്തിലെ നിയമത്തെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യും. നമ്മുടെ നിയമവ്യവസ്ഥ മഹനീയമാണ്. പക്ഷെ മാധ്യമ വിചാരണ പാടില്ല.'



അതിനിടെ നിയമ സംവിധാനത്തെ വിഡ്ഢികളാക്കി രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടനിലാണെന്നാണ് ഇന്ത്യന്‍ മാധ്യമ സംഘം കണ്ടെത്തിയത്. എന്നാല്‍ ഇവിടെ കുറച്ചു നാളായി മല്യയെ കാണാറില്ലെന്ന് ഒരു ഇന്ത്യന്‍ ടി.വിയ്ക്കു വേണ്ടി ലണ്ടനില്‍ മല്യയെ തിരഞ്ഞു നടക്കുന്ന രാധിക അയ്യര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ വനിതാ റിപ്പോര്‍ട്ടര്‍ പറയുന്നതിങ്ങനെ: 

ഇവിടെ അല്ലെങ്കില്‍ മറ്റെവിടെ. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ലേഡി വാക്ക്. ലണ്ടനില്‍ നിന്ന് ഏറെ അകലെ ഉള്‍നാട്ടിലുള്ള മല്യയുടെ രഹസ്യ വസതി. കണ്ടു പിടിക്കാന്‍ എളുപ്പമല്ലാത്ത ഈ വസതിയില്‍ ലേഖിക എത്തിയിരുന്നു. ഇവിടെ മല്യ ഉണ്ടോ? അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ മല്യ ഉണ്ടായിരുന്നു എന്ന് സമ്മതിച്ച ബംഗ്ലാവിലെ ജീവനക്കാര്‍ പിന്നീട് വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്തു വരെ മല്യയെ കണ്ടതായി സമീപ വാസികള്‍ പറയുന്നു. 

30 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ബംഗ്ലാവാണ് ഇത്. ഇരുമ്പു ഗേറ്റുകളാല്‍ സുരക്ഷിതം. കവാടത്തിലും വശങ്ങളിലും സിസിടിവി ക്യാമറകള്‍. ഇവിടെ നിരവധി സന്ദര്‍ശകര്‍ വിജയ് മല്യയ്ക്ക് ഉണ്ടാവാറുണ്ടെന്ന് സമീപ വാസികള്‍ പറയുന്നു. ' കഴിഞ്ഞ ദിവസവും ഫോഴ്‌സ് ഇന്ത്യ എന്ന് എഴുതിയ കറുത്ത ഓഡി കാറില് ഒരു യുവതി മല്യയെ കാണാന്‍ എത്തിയിരുന്നു. അദ്ദേഹമുള്ളപ്പോള്‍ ഇവിടെ ആഡംബര കാറുകളുടെ ബഹളമാണ്. ലേക്കല്‍ പബ്ബുകളിലെ സ്ഥിരം സന്ദര്ശകനാണ് അദ്ദേഹം' ഒരു ഗ്രാമീണന് പറയുന്നു. രണ്ടു ദിവസങ്ങളായി ഈ പടുകൂറ്റന് ബംഗ്ലാവില് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നതായും ഗ്രാമീണര്‍ പറയുന്നു. 

വിജയ് മല്യ അവിടെ ഉണ്ടായിരുന്നതായി വീട്ടു ജോലിക്കാര്‍ ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് അവരത് നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകയാണ് എന്ന് തോന്നിയതിനാലാണ് അതെന്ന് എന്.ഡി.ടി.വി ലേഖിക എഴുതുന്നു. 

ബ്രിട്ടീഷ് ഗ്രാമങ്ങളിലെ ബംഗ്ലാവുകള്‍ക്ക് സാധാരണമായ വിക്‌ടോറിയന് സ്വഭവവമല്ല ഈ വസതിക്ക്. പുത്തന്‍ ഡിസൈനിലുള്ളതാണ് അത്. ഇവിടെ അടുത്തുള്ള വൈറ്റ് ഹോഴ്‌സ് പബ്ബില് മല്യ പതിവുകാരനാണെന്ന് അവിടത്തെ ജീവനക്കാര്‍ പറഞ്ഞു. 'കുറച്ചു നാള്‍ മുമ്പ് അദ്ദേഹം വന്നിരുന്നു. രണ്ട് യുവാക്കളും അനേകം യുവതികളും ഒപ്പമുണ്ടായിരുന്നു' ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യന് പൗരനും രാജ്യസഭാ എം.പിയും ഒക്കെ ആയിരുന്നുവെങ്കിലും 28 വര്&്വംഷ;ഷമായി മല്യ ബ്രിട്ടനിലെ താമസക്കാരനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad