കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ തടവില്‍ കഴിയുന്ന പി ജയരാജന്റെ റിമാന്റ് കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയരാജന്റെ കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും നടക്കുക. രണ്ടു മണിക്ക് തലശ്ശേരി സെഷന്‍സ് കോടതി കേസ് പരിഗണിക്കും.
അതിനിടെ സിബിഐയുടെ ചോദ്യം ചെയ്യല്‍ ജയിലില്‍ ഇന്നും തുടരും. വൈകിട്ട് ആറ് മണിവരെയാണ് മൊഴി രേഖപ്പെടുത്താന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലിനോട് ജയരാജന്‍ സഹകരിക്കുന്നില്ലെന്നും സിബിഐ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ടെന്നും രാവിലെ ഛര്‍ദ്ദിച്ചെന്നും വ്യാഴാഴ്ച സിബിഐ സംഘത്തോട് അദ്ദേഹം പറഞ്ഞു.
തുടര്‍ പരിശോധക്ക് വിധേയമാക്കിയ ശേഷമാണ് ചോദ്യം ചെയ്യല്‍ തുടര്‍ന്നത്. മനോജിനെ അറിയുമോയെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്. കൊല്ലപ്പെട്ട ശേഷമാണ് മനോജിനെക്കുറിച്ച് അറിഞ്ഞത്. രണ്ടു ഡ്രൈവറുണ്ടോ എന്ന ചോദ്യത്തിന്, ഒരു ഡ്രൈവര്‍ മാത്രമേയുള്ളൂവെന്നായിരുന്നു മറുപടി. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന മറുപടിയാണ് നല്‍കിയത്. പ്രതിഭാഗം ജാമ്യാപേക്ഷ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജയരാജന്റെ റിമാന്‍ഡ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും.

Post a Comment
0 Comments