ഉദുമ (www.evisionnews.in): സൈക്കിള്‍ 20 അടി താഴ്ചയുള്ള കല്ലുവെട്ട് കുഴിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. കുണിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തേക്കാനംമൊട്ട അടുക്കയിലെ പടുപ്പ് മുഹമ്മദിന്റെ മകന്‍ ആബിദാ (14)ണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആബിദിനെ നാട്ടുകാരാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ തലക്ക് ഗുരുതമായി ക്ഷതമേറ്റതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അബദ്ധത്തില്‍ സൈക്കിള്‍ കുഴിയില്‍ വീണതാകാമെന്നാണ് കരുതുന്നത്. സൈക്കിളിന്റെ പിറക് വശത്തെ ടയര്‍ പൂര്‍ണ്ണമായും ഒടിഞ്ഞിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം പിറകില്‍ നിന്ന് ഇടിച്ചിട്ടാവാം സൈക്കിള്‍ വീണതെന്നും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. റഫീക്കയാണ് മാതാവ്. സഹോദരങ്ങള്‍: നിസാം, നസീമ.

Post a Comment
0 Comments