Type Here to Get Search Results !

Bottom Ad

വെള്ളാപ്പള്ളിയുടെ തെറി കേട്ട് കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: എരപ്പാളികള്‍ മതംമാറണമെന്ന്

evisionnews.in

പറവൂര്‍ (www.evisionnews.in): അവസരരാഷ്ട്രീയമാണ് തന്റെ രാഷ്ട്രീയമെന്ന് പ്രഖ്യാപിച്ച എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗങ്ങളും വായ്ത്താരകളും കേട്ട് രാഷ്ട്രീയ പ്രബുദ്ധകേരളം അമ്പരക്കുന്നു. മുമ്പൊരിക്കലും ഒരു നേതാവില്‍ നിന്ന് ഉണ്ടാകാത്ത പദപ്രയോഗങ്ങളോടെയുള്ള നടേശ വ്യാഖ്യാനങ്ങള്‍ സംസ്‌കാര കേരളത്തിന് നാണക്കേടുണ്ടാക്കുന്നതായി വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീഷനെതിരെയാണ് മദ്യമുതലാളി ആഞ്ഞടിച്ചത്. 

ഹിന്ദുമതത്തെ കുറിച്ച് വിമര്‍ശിക്കുമ്പോള്‍ കയ്യടിക്കുന്ന എരപ്പാളികള്‍ ഹിന്ദുമതത്തില്‍ തന്നെയുണ്ടെന്നും അവര്‍ മതം മാറിപ്പോകണമെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ തിട്ടൂരം. എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദുമഹാ സംഗമത്തിലാണ് സംഘികള്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ വെള്ളാപള്ളിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഹിന്ദു മതത്തെ അധിക്ഷേപിക്കുന്ന വി.ഡി സതീശന്‍ ആര്‍ക്കുണ്ടായതാണെന്ന് പോലും അറിയില്ലെന്നും വെള്ളാപള്ളി നടേശന്‍ പറഞ്ഞു. 'നമ്മുടെ കൂട്ടത്തില്‍ നിന്നും നമ്മളെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിച്ചുകൊടുക്കുന്ന എരപ്പാളികള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. ഇവരെല്ലാം മതം മാറി പൊയ്‌ക്കോളണം. ഈ കൂട്ടത്തില്‍ നില്‍ക്കാന്‍ പറ്റുന്നവര്‍ നിന്നാമതി. ഇല്ലെങ്കില്‍ അവരെല്ലാം പോയി കുരിശോ, ഇല്ലെങ്കില്‍ പൊന്നാനിയില്‍ പോയി സുന്നത്തോ ചെയ്ത് അങ്ങോട്ട് വിട്ടേക്കണം.' 

'എന്റെ അമ്മ ദേവകി ഒരു ഈഴവ സ്ത്രീ ആയതുകൊണ്ട് ഞാന്‍ ഒരു ഈഴവനായി. സതീശന്‍ ആര്‍ക്കുണ്ടായതാണെന്ന് എനിക്കറിഞ്ഞൂടാ.' വി.ഡി സതീശനെ അധിക്ഷേപിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദുവാണെങ്കില്‍ ഒരുമിച്ചുനില്‍ക്കണം. അല്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് കൈയ്യടിക്കുകയല്ല വേണ്ടത്. വിഡി സതീശന്‍ ഹിന്ദുമതത്തിനെതിരെ സംസാരിക്കുമ്പോള്‍ കൈയ്യടിക്കുന്ന ഏഭ്യന്‍മാര്‍ തങ്ങളുടെ കൂട്ടത്തിലുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഹിന്ദുവാകേണ്ടതെന്നും വെള്ളാപള്ളി പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad