Type Here to Get Search Results !

Bottom Ad

പത്തനാപുരത്ത് ഗണേഷിനെ തളയ്ക്കാന്‍ ജഗദീഷിനെ രംഗത്തിറക്കും


തിരുവനന്തപുരം (www.evisionnews.in): പത്തനാപുരം മണ്ഡലത്തില്‍ നിലവില്‍ എംഎല്‍എയായ ഗണേഷിനെ തളയ്ക്കാന്‍ സിനിമാതാരം ജഗദീഷിനെ രംഗത്തിറക്കാന്‍ കെപിസിസി നീക്കം. ഇതു സംബന്ധിച്ച് ജഗദീഷുമായി കെപിസിസി നേതൃത്വം കൂടിക്കാഴ്ച നടത്തി. മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇടതു സ്ഥാനാര്‍ത്ഥിയായി നിലവിലെ എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇതോടെ മണ്ഡലത്തില്‍ താരപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ജഗദീഷ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് എകോം ഒന്നാം റാങ്കില്‍ വിജയിച്ച താരം ആദ്യം ഫെഡറല്‍ ബാങ്കില്‍ ജോലിക്ക് കയറിയെങ്കിലും പിന്നീട് അധ്യാപനത്തിലേക്കും അവിടെ നിന്നും അഭിനയത്തിലേക്കും ചുവടുമാറ്റുകയായിരുന്നു. മലയാള സിനിമയ്ക്ക് ചിരിയുടെ ഒരായിരം നിമിഷങ്ങള്‍ സമ്മാനിച്ച താരത്തിന്റെ ഒടുവിലെ സിനിമകളിലെ പ്രകടനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടികളിലെ വിധികര്‍ത്താവായും ജഗദീഷ് മാറിയിരുന്നു.

കോണ്‍ഗ്രസ് ഇതാദ്യമായല്ല ജഗദീഷിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കുറി തീര്‍ച്ചയായും ജഗദീഷിനെ പരിഗണിക്കുമെന്ന് മുമ്പ് തന്നെ ധാരണയായതായാണ് വിവരം.

Keywords: Kerala-news-ganesh-kumar

Post a Comment

0 Comments

Top Post Ad

Below Post Ad