Type Here to Get Search Results !

Bottom Ad

വര്‍ണവിസ്മയമൊരുക്കി ദുബൈ ബോട്ട് ഷോ

ദുബൈ (www.evisionnews.in): ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ബോട്ടുകളും ജലയാനങ്ങളും വര്‍ണകാഴ്ചകളൊരുക്കുന്ന രാജ്യാന്തര ബോട്ട് ഷോ യ്ക്ക് ദുബൈയില്‍ തുടക്കമായി. മിനാ സിയാഹി മൈറന്‍ ക്ലബില്‍ നടക്കുന്ന ബോട്ട് ഷോയില്‍ അമ്പത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നും എണ്ണൂറിലധികം സ്ഥാപനങ്ങളാണ് പങ്കാളിയാകുന്നത്. 

നിരവധി അത്യാധുനിക ബോട്ടുകളും യോട്ടുകളും മറ്റ് ജലയാനങ്ങളും ബോട്ട്ഷോയില്‍ അണിനിരക്കും. പ്രമുഖ കമ്പനികളുടെ നാനൂറിലധികം ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിക്കുക. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് സൗകര്യങ്ങളിലും സുരക്ഷയിലും എല്ലാം മാറ്റം വരുത്തിയ ബോട്ടുകളും യാനങ്ങളും പ്രദര്‍ശിപ്പിക്കുന്നു. പല പ്രമുഖ സ്ഥാപനങ്ങളും തങ്ങളുടെ പുതിയ മോഡലുകള്‍ പ്രദര്‍ശനത്തില്‍ പുറത്തിറക്കും. ജലഗതാഗത രംഗത്തെ നൂതനാശയങ്ങളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെടും. ദുബൈ വേള്‍ഡ് ട്രെഡ് സെന്ററാണ് ശനിയാഴ്ച്ച വരെ നീളുന്ന ബോട്ട് ഷോയുടെ സംഘാടകര്‍. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad