Type Here to Get Search Results !

Bottom Ad

മരിച്ച ചിരുതയും ചെറിയമ്മയും താലൂക്കോഫീസില്‍ ഹാജര്‍(!): യുഡിഎഫ് നേതാക്കള്‍ ഞെട്ടി


ഉദുമ (www.evisionnews.in): വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള നടപടിക്കിടെ 'മരിച്ചവര്‍' കാസര്‍കോട് താലൂക്ക് ഓഫീസില്‍ ഹിയറിങ്ങിനെത്തിയപ്പോള്‍ യുഡിഎഫുകാരായ പരാതിക്കാര്‍ ഞെട്ടി. വോട്ടര്‍പട്ടികയില്‍ നിന്ന് എല്‍ഡിഎഫുകാരെ നീക്കാനായി മരിച്ചതായി കാണിച്ചും വിവാഹിതരായി സ്ഥലത്തില്ലെന്നും പറഞ്ഞ് യുഡിഎഫ് പരാതി നല്‍കിയതിന്റെ ഹിയറിംഗിനിടയിലാണ് ഉദുമ പഞ്ചായത്തിലെ ബാര വില്ലേജില്‍ അരമങ്ങാനം ബൂത്തിലെ ചിരുത, ചെറിയമ്മ, ഇബ്രാഹിം എന്നിവര്‍ ഹാജറായി യുഡിഎഫ് നേതാക്കളെ നടുക്കിയത്.

200 വോട്ട് തള്ളാനാണ് യുഡിഎഫ് നേതാക്കള്‍ അപേക്ഷ നല്‍കിയതെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. നിത്യേന കാണുന്ന ഞങ്ങളെ മരിച്ചെന്ന് പറയാന്‍ എങ്ങനെ മനസുണ്ടായതെന്ന് ചോദിച്ച് ചിരുതയും ചെറിയമ്മയും യുഡിഎഫ് നേതാക്കളെ ശരിക്കും വിരട്ടിക്കളഞ്ഞു. 

ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍, റംഷീദ് എന്നിവരാണ് ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാണിച്ച് അപേക്ഷ നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബാര വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ലക്ഷ്മിയുടെ വോട്ടും തള്ളാന്‍ കൊടുത്ത അപേക്ഷയിലുണ്ട്. 20 വര്‍ഷം മുമ്പ് വിവാഹിതയായ പി ലക്ഷ്മി കഴിഞ്ഞദിവസം കല്യാണം കഴിഞ്ഞ് സ്ഥലം മാറിപ്പോയെന്നാണ് കോണ്‍ഗ്രസുകാരനായ തിലകരാജന്‍ പരാതി നല്‍കിയത്. വോട്ട് തള്ളാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് കിട്ടിയപ്പോഴാണ് പലരും കാര്യമറിഞ്ഞത്. 

ചൊവ്വാഴ്ച നൂറുകണക്കിന് യഥാര്‍ഥ വോട്ടര്‍മാരാണ് താലൂക്ക് ഓഫീസിലെത്തി പരാതിക്കാരുടെ കളളി പൊളിച്ചു കളിഞ്ഞത്. വ്യാജ അപേക്ഷ നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്കതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് എല്‍.ഡി.എഫുകാരായ വോട്ടര്‍മാര്‍.

Keywords:Kasaragod-news-udf

Post a Comment

0 Comments

Top Post Ad

Below Post Ad