ഡല്‍ഹി (www.evisionnews.in): ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വിധി പറയും. കനയ്യക്കെതിരെ വീഡിയോ തെളിവില്ലെന്നും സാക്ഷി മൊഴി മാത്രമേ ഉള്ളുവെന്നും ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയുമോ എന്ന് കോടതി പോലീസിനോട് വാക്കാല്‍ ചോദിച്ചിരുന്നു.
കേസില്‍ പോലീസ് അമിതാവേശം കാട്ടിയെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചിരുന്നു. അതിനിടെ ഫോറന്‍സിക് പരിശോധനയില്‍ ഏഴ് വിഡിയോകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം വ്യാജമാണെന്നും കഴിഞ്ഞദിവസം തെളിഞ്ഞിരുന്നു ഫെബ്രുവരി 12നാണ് കനയ്യയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കനയ്യ അറിയിച്ചിട്ടുണ്ട്. പോലീസിന് കോടതിയില്‍ നിന്നും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഇതിനകം തന്നെ ലഭിച്ചത്.

Post a Comment
0 Comments