തൃശൂര്‍ (www.evisionnews.in): ബസില്‍ സഹയാത്രികയുടെ ബാഗ് തുറന്നു മോഷണശ്രമം നടത്തിയ തമിഴ് നാടോടി യുവതിയെ വനിതാ കൗണ്‍സിലര്‍ സാഹസികമായി പിടികൂടി പോലീസിലേല്‍പ്പിച്ചു. ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ മുടിക്കു കുത്തിപ്പിടിച്ച തന്നെ സാരി അഴിച്ച് അപമാനിക്കാന്‍ നടത്തിയ ശ്രമവും കൗണ്‍സിലര്‍ പരാജയപ്പെടുത്തി.
കോര്‍പറേഷന്‍ കണ്ണംകുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍കുമാറാണ് മോഷ്ടാവിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ അണ്ണാനഗര്‍ സ്വദേശിനി മല്ലിക (20)യാണ് അറസ്റ്റിലായത്.
എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു പരിശോധിച്ചപ്പോള്‍ ഗര്‍ഭം തോന്നാനായി ബാഗ് വയറ്റില്‍ കെട്ടിവച്ചിരുന്നതു കണ്ടെത്തി. അയ്യന്തോളില്‍ നിന്നാണ് വിന്‍ഷി ബസില്‍ കയറിയത്. കൗണ്‍സിലര്‍ ബിന്ദു കുട്ടനും ഒപ്പമുണ്ടായിരുന്നു. പടിഞ്ഞാറേക്കോട്ടയില്‍ എത്തിയപ്പോള്‍ തന്റെ തൊട്ടടുത്തിരുന്ന നാടോടി യുവതി ഇറങ്ങാന്‍ തിരക്കുകൂട്ടുന്നവരുടെ ഇടയിലേക്കു നീങ്ങുന്നതും ഷാള്‍ കൊണ്ടു മറച്ചശേഷം വീട്ടമ്മയുടെ ബാഗുതുറന്നു പരിശോധിക്കുന്നതും ശ്രദ്ധയില്‍പെട്ട വിന്‍ഷി മല്ലികയെ പിടികൂടുകയായിരുന്നു.
തിരിച്ചടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മല്ലിക ബസില്‍നിന്ന് എടുത്തുചാടി. മുടിയിലെ പിടിവിടാതെ ഒപ്പംചാടിയ വിന്‍ഷിയുടെ ദേഹത്തേക്ക് ഛര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്തു. മല്ലിക താന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നിട്ടും വിടാതിരുന്നതോടെ വിന്‍ഷിയുടെ സാരി വലിച്ചഴിക്കാനും ശ്രമമുണ്ടായി. മല്ലികയുടെ തന്നെ ഷാള്‍ ഉപയോഗിച്ച് മല്ലികയെ വട്ടം കെട്ടി പിടിച്ചു നിര്‍ത്തി പോലീസില്‍ വിവരമറിയിച്ചു.

Post a Comment
0 Comments