കാസര്‍കോട് (www.evisionnews.in): നിയമസഭ തെരഞ്ഞെുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിപാടുമായി ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി. ശനിയാഴ്ച കോഴിക്കോട്ട് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയുടെയും തുടര്‍ന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയുടെയും യോഗത്തില്‍ ഇതു സബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. യോഗത്തില്‍ പങ്കെടുക്കാനായി ജില്ലാ ഭാരവാഹികള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
കാസര്‍കോട് മണ്ഡലം വേണ്ടെന്ന വിവരം എല്‍ഡിഎഫ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളെ അറിയിച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. കാസര്‍കോടിന് പകരം ജില്ലയിലെ മറ്റേതെങ്കിലും എല്‍ഡിഎഫ് മണ്ഡലങ്ങള്‍ വിട്ടുകിട്ടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അസീസ് പറയുന്നു. അതേസമയം മുന്നണിക്ക് പുറത്തുള്ള സുഹൃദ്‌സംഘമായ ഐഎന്‍എല്ലിന് നിലവില്‍ മന്ത്രി എംകെ മുനീര്‍ പ്രതിനിധീകരിക്കുന്ന കോഴിക്കോട് സൗത്ത് സിപിഎം വിട്ടു കൊടുക്കുമെന്ന സൂചനയുമുണ്ട്. കാസര്‍കോട്ട് ഐഎന്‍എല്ലിനെ മാറ്റി മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്ന അണികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും ആവശ്യം സിപിഎമ്മിനുള്ളില്‍ അതിശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ഡലത്തിലെ മേല്‍വിലാസം തിരിച്ചുപിടിക്കണമെന്നാണ് അണികളുടെ ആവശ്യം.
സിപിഎം സ്ഥാനാര്‍ത്ഥിയായി കാടകം ഏരിയ സെക്രട്ടറി സിജി മാത്യുവിന്റെ പേരാണ് പാര്‍ട്ടി നേതൃത്വത്തിലും അണികളിലും പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നത്.

Post a Comment
0 Comments