Type Here to Get Search Results !

Bottom Ad

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച: 2.4 ലക്ഷം രൂപ കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.in): സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ കുത്തി പൊളിച്ച് അകത്തെ അലമാരയില്‍ സൂക്ഷിച്ച 2.4 ലക്ഷം രൂപ കവര്‍ന്നു. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം നയാബസാറിലെ ശബരി സൂപ്പര്‍ മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. ഷട്ടര്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പെട്ട സമീപത്തെ ഹോട്ടല്‍ തൊഴിലാളികള്‍ മാനേജറെ വിവരമറിയിക്കുകയായിരുന്നു. സാധാരണ ഒരു ദിവസത്തെ കളക്ഷന്‍ തുക പിറ്റെ ദിവസം ബാങ്കില്‍ അടക്കുകയാണ് പതിവ്. ഇന്ന് ബാങ്കിലടക്കാനിരുന്ന തുകയാണ് നഷ്ടപ്പെട്ടത്. മാനേജര്‍ ദിനേശന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 




Post a Comment

0 Comments

Top Post Ad

Below Post Ad