കാഞ്ഞങ്ങാട്:(www.evisionnews.in) കൂടുതല്‍ സ്ത്രീധനം കിട്ടാന്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ ത്താവിനെതിരെ കേസ്.കാഞ്ഞങ്ങാട് ആവിക്കരയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഉനൈസിനെതിരെ (30) യാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഉനൈസിന്റെ ഭാര്യ കാഞ്ഞങ്ങാട് കടപ്പുറത്തെ അബ്ദു ള്‍റൗഫിന്റെ മകള്‍ അനിന (20) യുടെ പരാതിയിലാണ് കേസ്.
2014 മാര്‍ച്ച് 30 നാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. വിവാഹ സമയത്ത് വീട്ടുകാര്‍ അനിനക്ക് 53 പവന്‍ സ്വര്‍ണ്ണവും ഉനൈസിന് ഒരു മോട്ടോര്‍ സൈക്കിളും ഗള്‍ഫില്‍ ജോലിയടക്കമുള്ള വിസയും നല്‍കിയിരുന്നു.
വിസയില്‍ ഗള്‍ഫിലേക്ക് പോയ ഉനൈസ് ഒരുമാസം കഴി ഞ്ഞ് വിസ ക്യാന്‍സലാക്കി നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് വീണ്ടും ഗള്‍ഫിലേക്ക് പോയി.
ഇതിന് ശേഷം ഭാര്യക്ക് ചിലവിന് കൊടുക്കാതായി. പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് പോയ അനിനയെ ഭര്‍ത്താ വോ ഭര്‍തൃ വീട്ടുകാരോ തിരിഞ്ഞുനോക്കാതിരുന്നതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലുള്ള വസ്ത്രങ്ങള്‍ എടുക്കാന്‍ ബന്ധുക്കളോടൊപ്പം പോയ അനിനയെ ഭര്‍തൃവീട്ടുകാര്‍ തള്ളിയിടുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. വസ്ത്രങ്ങള്‍ നല്‍കാതെ തിരിച്ചയക്കുകയായിരുന്നു.

Post a Comment
0 Comments