ചെമ്മട്ടംവയല്‍:(www.evisionnews.in) കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കി ലെ ലഘു ഭക്ഷണശാല അ ജ്ഞാതര്‍ കത്തിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് തീ വെപ്പുണ്ടായത്. ദേശീയപാതവഴി കടന്നുപോ യ ഒരു ബൈക്ക് യാത്രക്കാരനാണ് ഭക്ഷണശാല കത്തു ന്ന വിവരം പരിസരവാസിക ളെ അറിയിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെ ത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.
അത്തിക്കോത്തെ എ.ശശിധരനാണ് മൂന്നരവര്‍ഷമായി ലഘുഭക്ഷണ ബൂത്ത് വാടകക്കെടുത്ത് നടത്തുന്നത്. ബൂ ത്തിന്റെ മുന്‍ഭാഗത്ത് ഓല ഉപയോഗിച്ച് ഷെഡ് നിര്‍മ്മിച്ചിരുന്നു. ഷെഡിനാണ് തീവെച്ചത്. രാവിലെ 6 മുതല്‍ വൈ കിട്ട് 6 വരെയാണ് ഭക്ഷണ ശാലയുടെ പ്രവര്‍ത്തന സമയം.
ഇവിടെ വൈദ്യുതി കണക്ഷനില്ല. അതുകൊണ്ടുതന്നെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് ശശിധരന്‍ പറയു ന്നു.
കടയടച്ച് രണ്ടുമണിക്കൂറിന് ശേഷമാണ് അഗ്‌നിബാധയുണ്ടായത്. തൊട്ടടുത്ത ഫോറ സ്റ്റ് ഓഫീസിന്റെ കോമ്പൗണ്ടിലേക്കും തീ പടര്‍ന്നിരുന്നു. ബൂത്തില്‍ പാചകഗ്യാസ് സി ലിണ്ടര്‍ സൂക്ഷിച്ചിരുന്നു. അ ഗ്‌നിശമനസേന ഗ്യാസ് സി ലിണ്ടര്‍ പുറത്തേക്ക് മാറ്റി യത് വന്‍ ദുരന്തം ഒഴിവാക്കി. ഓല ഷെഡും അതിനുള്ളിലെ സാ ധനങ്ങളും പൂര്‍ണ്ണമായും ക ത്തിനശിച്ചു. നഗരസഭ ഹൊ സ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

Post a Comment
0 Comments