Type Here to Get Search Results !

Bottom Ad

നഗരത്തിലെ വസ്ത്രസ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം

നീലേശ്വരം (www.evisionnews.in): നഗരത്തിലെ വസ്ത്രസ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം. മാര്‍ക്കറ്റ് റോഡില്‍ ഹാപ്പി ടൂറിസ്റ്റ് ഹോമിന് സമീപത്തെ തൈക്കടപ്പുറം കോളനിയിലെ പി.വി നാരായണന്റെ ടെക്‌സ്‌റ്റൈല്‍സിലാണു ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപ നഷ്ടപ്പെട്ടു.

ബൈക്കില്‍ വന്ന ഒരു യുവാവ് കടയില്‍ കയറി ടവ്വല്‍ വാങ്ങിയ ശേഷം 500 രൂപക്കു ചില്ലറയും വാങ്ങി റെഡിമെയ്ഡ് ഷര്‍ട്ട് ആവശ്യപ്പെട്ടു. കടയുടമ ഷര്‍ട്ട് എടുക്കുന്നതിനിടെ മേശവലിപ്പില്‍ നിന്നു പണം കവര്‍ന്നു മുങ്ങുകയായിരുന്നുവെന്ന് നാരായണന്‍ നീലേശ്വരം പോലീസില്‍ പരാതിപ്പെട്ടു. മോഷണ ദൃശ്യം സമീപത്തെ കടയ്ക്ക് മുന്നലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ക്യാമറ പരിശോധിച്ചു.


Keywords: Kasaragod-news-theft-tourist-home

Post a Comment

0 Comments

Top Post Ad

Below Post Ad