കാസര്‍കോട് (www.evisionnews.in): ചന്ദ്രിഗിരിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന പയസ്വിനിയെ മാലിന്യപുഴയാക്കിയത് മൂലം ദുരിതം തിന്നുന്നത് കാസര്‍കോട് നിവാസികള്‍. ഉപ്പുവെള്ളം മൂലം കുടിവെള്ളം പോലും കിട്ടാക്കനിയായ ജില്ലാ ആസ്ഥാനത്തിനും പരിസരപ്രദേശത്തെ ജനങ്ങളുമാണ് പയസ്വിനി മാലിന്യപുഴയായി ഒഴുകുന്നത് മൂലം പൊറുതിമുട്ടുന്നത്. സുള്ള്യ ടൗണിലെ ഇറച്ചി അവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്കുകളിലെ മാലിന്യങ്ങളും പയസ്വിനിയിലേക്കാണ് തള്ളുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ സുള്ള്യ നഗരാധികൃതരും ആരോഗ്യവകുപ്പും തയാറാകുന്നില്ല. മാലിന്യമൊന്നാകെ കേരളത്തിലേക്കല്ലേ ഒഴുകുന്നത് എന്ന നിലപാടാണ് സുള്ള്യ അധികൃതര്‍ക്ക്.
സുള്ള്യ നഗരത്തിന് സമീപം കാന്തമംഗലത്താണ് ചാക്കില്‍ നിറച്ച കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത്. വേനല്‍ ചൂട് രൂക്ഷമായതോടെ പയസ്വിനിയില്‍ നീരൊഴുക്കും കുറവാണ്. കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളമാണ് ഇപ്പോള്‍ ചെറിയ ചാലുകളായി ഒഴുകുന്നത്. വ്യാപകമായി കോഴി മാലിന്യങ്ങള്‍ തള്ളുന്നതു മൂലം വെള്ളം പൂര്‍ണമായും മലിനമായ നിലയിലാണ്. കാന്തമംഗലം പാലത്തിനു കീഴെ മാലിന്യം നിറച്ച നൂറുകണക്കിന് ചാക്കുകെട്ടുകള്‍ കാണാവുന്നതാണ്.
കോഴിമാലിന്യം തള്ളുന്നതിനെതിരെയും വാഹനങ്ങള്‍ കഴുകി പുഴ മലിനമാക്കുന്നതിനെതിരെയും നടപടി ആവശ്യപ്പെട്ടു ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കാനിരിക്കുകയാണ് പ്രദേശവാസികള്‍. സുള്ള്യയിലും കാസര്‍കോട് ജില്ലയിലുമായി പതിനായിരങ്ങളാണു കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി പയസ്വിനി പുഴയെ ആശ്രയിക്കുന്നത്.
Keywords: Kasaragod-sullya-malunyam-payassini-rever
Post a Comment
0 Comments