Type Here to Get Search Results !

Bottom Ad

ബാബു ഭരദ്വാജ് അന്തരിച്ചു


കോഴിക്കോട്: (www.evisionnews.in)പ്രമുഖ എഴുത്തുകാരനും ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലാണ് അന്ത്യം. 1948 ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. കോഴിക്കോടിനടുത്ത് ചേമഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. മലാപ്പറമ്പിലെ 'ഭൂമിക'യിലായിരുന്നു താമസം.പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങിലാണ് വിദ്യാഭ്യാസം നേടി. 
എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ചിന്ത വീക്കിലി എഡിറ്റര്‍,കൈരളി ടീവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 2009 മുതല്‍ ഡൂള്‍ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ 'കലാപങ്ങള്‍ക്കൊരു ഗൃഹപാഠം' എന്ന നോവലിന് മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അബുദബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പ്രവാസികളുടെ കുറിപ്പുകള്‍, അനുഭവം ഓര്‍മ്മ യാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. പി.കെ പ്രഭയാണ് ഭാര്യ, രേഷ്മ, ഗ്രീഷ്മ,താഷി എന്നിവരാണ് മക്കള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകന്‍ ദിലീപ് രാജ്, അജയ് ജേക്കബ്( യു.എസ്.എ), അമിത് മറോളി എന്നിവര്‍ മരുമക്കളാണ്.
 മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.ശവസംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം.

key word-bharadwag_death


Tags

Post a Comment

0 Comments

Top Post Ad

Below Post Ad