Type Here to Get Search Results !

Bottom Ad

കഞ്ചാവ്: മക്കളുടെ കാര്യത്തില്‍ അതീവശ്രദ്ധ വേണം:ടി.ഇ അബ്ദുല്ല


കാസര്‍കോട്.(www.evisionnews.in) കഞ്ചാവടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം പുതുതലമുറക്കിടയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. പുകഞ്ഞ് തീരുന്നു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പുകവലി പോലും നാണക്കേടായി കണ്ടിരുന്ന കാലത്തില്‍ നിന്നും കഞ്ചാവ് ഉപയോഗം ഫാഷനായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ മക്കളുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളും കോളേജും വിട്ടാല്‍ വിദ്യാര്‍ത്ഥികള്‍ എവിടെ പോകുന്നു എന്നതിനെ കുറച്ചും അവരുടെ സൗഹൃദ വലയത്തെകുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.

ഒഴിവ് സമയത്തെ കൂട്ടുകെട്ടും കൂട്ടുകാരോടൊപ്പമുള്ള വിനോദയാത്രകളും ചിലരില്‍ ദുഷിച്ച ശീലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കഞ്ചാവിന്റെ വില്‍പന തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശനമായ ഇടപെടലുണ്ടാവണം. നിയമപാലകര്‍ പ്രഥമ പരിഗണന നല്‍കേണ്ടതും ഇത്തരം കാര്യങ്ങള്‍ക്കായിരിക്കണം. സന്നദ്ധ സംഘടനകളും മഹല്ല് നേതൃത്വവും ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

keywords : kanjav-te-abdulla-kasaragod-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad