കൊച്ചി (www.evisionnews.in): സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മധ്യവയസ്‌ക്കന്‍ ജീവനൊടുക്കി. വര്‍ക്കല സ്വദേശി ഷാജഹാനാണ് ആത്മഹത്യ ചെയ്തത്. എറണാകുളം റവന്യൂ ടവറിലെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസടക്കമുള്ള സ്ഥാപനങ്ങള്‍ പ്രര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് വിസ നല്‍കാനായി പണം വാങ്ങിയ കേസിലെ ഇടനിലക്കാരനായിരുന്നു ഷാജഹാന്‍. 24 യുവാക്കളില്‍ നിന്നായി 40,000 രൂപ വീതം ഇയാള്‍ വാങ്ങി ആലപ്പുഴ സ്വദേശി ഡോക്ടര്‍ എന്നു പരിചയപ്പെടുത്തിയ അബ്ദുല്‍ സലാമിന് നല്‍കിയിരുന്നു. ഗള്‍ഫില്‍ പോകാനായി ഷാജഹാനും ഇയാള്‍ക്കു പണം നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെയുള്ള വിമാനത്തിന് പോകാന്‍ തയാറായിരുന്ന യുവാക്കള്‍ അബ്ദുല്‍ സലാമിനെ ഇന്നലെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫാണെന്നും പിന്നീടുള്ള അന്വേഷണത്തില്‍ ഇയാളുടെ മേല്‍വിലാസം വ്യാജമാണെന്നും മനസിലാക്കിയത്. പണം കൈമാറിയത് എറണാകുളത്തു വച്ചായതിനാല്‍ പരാതിക്കാര്‍ക്കൊപ്പം ഷാജഹാനും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം തന്റെ ബാങ്കിലുള്ള പണം പരാതിക്കാര്‍ക്ക് നല്‍കാമെന്ന് ഷാജഹാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഷാജഹാന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കയറി താഴേക്കു ചാടുകയായിരുന്നു.

Post a Comment
0 Comments