Type Here to Get Search Results !

Bottom Ad

സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സംഘപരിവാറിന് ചുട്ടമറുപടിയുമായി കനയ്യകുമാര്‍


ന്യൂഡല്‍ഹി:(www.evisionnews.in)ജെ.എന്‍.യു സ്റ്റുഡന്റ്‌സ് പ്രസിഡന്റ് കനയ്യകുമാര്‍ ഒരു സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെ കനയ്യകുമാര്‍. ജെ.എന്‍.യുവില്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണമുണ്ടാവുന്നത് ലജ്ജാകരവും വേദനാജനകവുമാണെന്നാണ് കനയ്യ പറഞ്ഞത്. കനയ്യയും ജെ.എന്‍.യുവിലെ അധ്യാപികയും എന്ന രീതിയിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഈ ചിത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ കനയ്യയ്‌ക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്തിരുന്നു. ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് കനയ്യ മറുപടി നല്‍കുന്നത്. ‘ഇന്ന് മാര്‍ച്ച് എട്ട് ആണ്. ലോകമെമ്പാടുമുള്ളവര്‍ വനിതാദിനമായി ആചരിക്കുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചരണം അത്യന്തം വിഷമമുണ്ടാക്കുന്നതും ലജ്ജാകരവുമാണ്. ഗ്യാന്‍ദേവ് അഹൂജയെപ്പോലുള്ളവര്‍ പല ദുഷ് പ്രചരണങ്ങളും നടത്തി. ഇപ്പോള്‍ ഞാന്‍ ഒരു സ്ത്രീയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുന്നു. ഞങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്ന തരത്തില്‍ ദുഷ്പ്രചരണം നടത്തുന്നു. ഈ രാജ്യത്ത് ഫോട്ടോയെടുക്കുന്നത് തെറ്റാണോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്’ കനയ്യ പറയുന്നു.
”ഇത് എന്റെ നേരേയുള്ള അതിക്രമമല്ല. വനിതകളുടെ നേരെയുള്ള അതിക്രമമാണ്. ഈ കാരണം പറഞ്ഞുകൊണ്ട് അവരെയും അവരുടെ കുടുംബത്തെയും പീഡിപ്പിക്കുകയാണ്. ഈ രാജ്യത്തെ വനിതകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് നിങ്ങള്‍ പറയുന്നു. ദേവിയെപ്പോലെ പൂജിക്കണമെന്നും പറയുന്നു. ഭാരത് മാതാകി ജയ് എന്നും പറയുന്നു. പെണ്‍കുട്ടികള്‍ക്കുമേല്‍ ഇങ്ങനെ ആരോപണം നടത്തി അവരെ മാനസികമായി തകര്‍ക്കുകയല്ലേ നിങ്ങള്‍? ഇത് ഭാരതാംബയുടെ ജയമോ പരാജയമോ? നിങ്ങള്‍ തന്നെ പറയൂ’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ കനയ്യയ്‌ക്കൊപ്പമുളള സ്ത്രീ ജെ.എന്‍.യു വിലെ അധ്യാപകയല്ല കനയ്യയുടെ സഹപാഠിയാണെന്ന് ഒട്ടേറെപ്പേറെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെ വൈറലായ ഈ ചിത്രം ആദ്യം ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad