Type Here to Get Search Results !

Bottom Ad

കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്: എസ്.ടി.യു തീരദേശ യാത്ര നാളെ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ തിരുത്തുക, പരമ്പരാഗത മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കുന്ന മീനാകുമാരി -സെയ്ദാ റാവു കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളികളയുക, തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിക്കുക, സമുദ്ര മത്സ്യ ബന്ധനകരട് ബില്‍ ഉപേക്ഷിക്കുക തുടങ്ങി മത്സ്യതൊഴിലാളികള്‍ അടക്കമുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 'കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക് എന്ന മുദ്രാവാക്യവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ നയിക്കുന്ന എസ്.ടി.യു തീരദേശയാത്ര നാളെ പ്രയാണം തുടങ്ങും. വൈകിട്ട് നാലു മണിക്ക് വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, വൈസ് പ്രസിഡണ്ട് കെ.എം ശംസുദ്ദീന്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, വെട്ടം ആലിക്കോയ, മുസ്ലിം ലീഗ് മണ്ടലം പ്രസിഡണ്ട് വി.കെ.പി. ഹമീദലി, ജനറല്‍ സെക്രട്ടറി വി.കെ. ബാവ, പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രസംഗിക്കും.

എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് ഉപനായകനും, അബ്ദുള്‍ റഹ്മാന്‍ ബന്തിയോട് ഡയറക്ടറും എ. അഹ്മദ് ഹാജി, അഷ്‌റഫ് എടനീര്‍, കെ.എം.സി ഇബ്രാഹിം കോ ഓഡിനേറ്റര്‍മാരുമായ യാത്രയില്‍ എസ്.ടി.യു ജില്ലാ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ സ്ഥിരാംഗങ്ങളായിരിക്കും. ജില്ലയുടെ തീരപ്രദേശങ്ങളില്‍ പര്യടനം നടത്തി നാലിന് മഞ്ചേശ്വരത്ത് സമാപിക്കും.


Keywords:Kasaragod-stu-theeradesha yaathra

Post a Comment

0 Comments

Top Post Ad

Below Post Ad