Type Here to Get Search Results !

Bottom Ad

ലോറിയുടെ ചെയ്‌സിസില്‍ സ്‌കൂട്ടര്‍ കുടുങ്ങി യാത്രക്കാരന്‍ രക്ഷപ്പെട്ടു


ഹൊസങ്കടി:(www.evisionnews.in) ലോറിയുടെ ചെയ്‌സിസില്‍കുടുങ്ങിയ സ്‌കൂട്ടര്‍ 150 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച വീണ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൊസങ്കടിയിലെ അശോകനാ(27)ണ് രക്ഷപ്പെട്ടത്. ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂട്ടര്‍ വലിച്ച് കൊണ്ടുപോയ ലോറി പിന്നീട് നിര്‍ത്താതെ പോയി. 13 കിലോമീറ്ററോളം പിന്തുടര്‍ന്ന് ഷിറിയ പെട്രോള്‍ പമ്പിനടുത്ത് വെച്ച് നാട്ടുകാര്‍ ലോറി തടഞ്ഞു. ചെയ്‌സിസിന്റെ

പിറകിലെ കമ്പിയിലാണ് സ്‌കൂട്ടര്‍ കുടുങ്ങിയത്. പൊലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad