Type Here to Get Search Results !

Bottom Ad

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പും -മേജര്‍ രവി

കൊച്ചി (www.evisionnews.in): ഏഷ്യാനെറ്റ് ന്യൂസ് കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുമെന്ന് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ ഒരു പരിപാടിക്കിടെയാണ് മേജര്‍ രവി വിവാദപരാമര്‍ശം നടത്തിയത്. 

ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും അതില്‍ കുറ്റബോധം തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അങ്ങനെയുള്ളവര്‍ക്ക് സ്വന്തം അമ്മയെ വേശ്യയെന്ന് വിളിച്ചാല്‍പ്പോലും ഇതുതന്നെയാണ് തോന്നുകയെന്നും മേജര്‍ രവി പറഞ്ഞു.

നേരത്തെ സംഘപരിവാറില്‍നിന്ന് സിന്ധു സൂര്യകുമാറിന് വധഭീഷണി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധു സൂര്യകുമാറിനെ പരസ്യമായി അധിക്ഷേപിച്ച് മുന്‍ സൈനികോദ്യോഗസ്ഥന്‍ കൂടിയായ മേജര്‍ രവി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad