Type Here to Get Search Results !

Bottom Ad

വിദ്യാനഗറിലും ഷിറിയയിലും കാര്‍ അപകടത്തില്‍പെട്ടു: രണ്ടു പേര്‍ക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.in): വിദ്യാനഗറിലും ഷിറിയയിലുമുണ്ടായ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗവ. കോളജിന് മുന്‍വശമുള്ള ബസ് സ്റ്റോപ്പിന് സമീപം കെ.എല്‍ 14 എന്‍ 1235 നമ്പര്‍ റിട്‌സ് കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട് റോഡരികിലേക്ക് പാഞ്ഞുകയറിയതായി സംശയിക്കുന്നു. ട്രാഫിക് പോലീസെത്തി കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. 

ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ കാസര്‍കോട് നായക്‌സ് റോഡിലെ ലക്ഷ്മി അമ്മ(53), ബന്ധു അജിത്(20) എന്നിവര്‍ക്ക് പരിക്കേറ്റു. മംഗലാപുരം ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad