Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി

പെരിയ (www.evisionnews.in): ചെങ്കല്‍ ക്വാറിയില്‍ വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബിദ് മരിക്കാനിടയായ സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ജില്ലാ പോലീസ് ചീഫ് ഡോ എ ശ്രീനിവാസന് പരാതി നല്‍കി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കുണിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആബിദ് തോക്കാനംമൊട്ട അടുക്കം പ്രദേശത്തെ ചെങ്കല്‍ ക്വാറിയില്‍ വീണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇരുഭാഗവും ഉപേക്ഷിക്കപ്പെട്ട ക്വാറിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച ആബിദിനെ സൈക്കിളടക്കം ക്വാറിയില്‍ വീണ നിലയിലാണ് കാണപ്പെട്ടത്. 

ആബിദ് വീണ ക്വാറിയുടെ മുകള്‍ഭാഗത്തുള്ള ചെറിയ 'ഭിത്തിയില്‍ സൈക്കിളിന്റെ മുന്‍ഭാഗത്തെ ടയര്‍ ഇടിച്ചാല്‍തന്നെ സ്വാഭാവികമായും സൈക്കിള്‍ ഒരു വശത്തേക്ക് മറിയുകയും കുട്ടിയും അതോടൊപ്പം വീഴാനുമാണ് സാധ്യത. ക്വാറിയിലേക്ക് പതിക്കാന്‍ സാധ്യതയില്ല. സൈക്കിളിന്റെ പിന്‍ഭാഗത്തെ ടയറും റിമ്മും തകര്‍ന്നത് ഏതോ വാഹനം സൈക്കിളിനെ ഇടിച്ചുതെറിപ്പിച്ചതാണെന്ന സൂചനയാണ് നല്‍കുന്നത്. 

സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ മുഖേന മുഹമ്മദ് പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആബിദിന്റെ വീടും സംഭവസ്ഥലവും സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad