Type Here to Get Search Results !

Bottom Ad

ആദൂരില്‍ കുഴല്‍കിണര്‍ ലോറിക്കടിയില്‍പെട്ട് യുവാവ് ദാരുണമായി മരിച്ചു


ആദൂര്‍ :(www.evisionnews.in) നിയന്ത്രണംവിട്ട കുഴല്‍ കിണര്‍ ലോറിക്കടിയില്‍ കുടുങ്ങി യുവാവ് മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയും നെല്ലിക്കട്ട എതിര്‍ത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രാജ് കുമാറാ(32)ണ് മരിച്ചത്. സംസ്ഥാന പാതയില്‍ പതിനേഴാം മൈലില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. 

ആദൂരിന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള മല്ലാവരയിലേക്ക് കുഴല്‍കിണര്‍ കുഴിക്കാനായി പോകുന്നതിനിടെയാണ് വഴികാട്ടിയായി ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിക്കടിയില്‍ പെട്ട് മരിച്ചത്. നിയന്ത്രണം വിട്ട ലോറി കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ കുമാറിനെ നാട്ടുകാര്‍ പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച രാജ് കുമാര്‍ ഇതേ കുഴല്‍ കിണര്‍ കമ്പനിയിലെ ജീവനക്കാരനാണ്. 


Keywords: Kasaragod-news-adhur-

Post a Comment

0 Comments

Top Post Ad

Below Post Ad