പെരിയ (www.evisionnes.in): ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദേശീയപാതയില്‍ നവോദയ സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെ
8.30 മണിയോടെയാണ് അപകടമുണ്ടായത്. ഉദുമ ബാര മുല്ലച്ചേരി ഹൗസിലെ ബാലകൃഷ്ണന്റെ മകന്‍ അനില്‍ രാജാ (36)ണ് മരിച്ചത്. കെ.എല്‍ 14 ഡി 5092 പള്‍സര്‍ ബൈക്കില്‍ പെരിയ ഭാഗത്തേക്ക് പോവുകയായിരുന്നു അനില്‍ രാജ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാവിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment
0 Comments