ബദിയടുക്ക (www.evisionnews.in): കടയിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫര്‍ണ്ണിച്ചര്‍ വ്യാപാരിയെ കയ്യേറ്റം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ബദിയടുക്ക അപ്പർ ബസാറിലെ ബദിയഡക്ക ഫര്‍ണ്ണിച്ചര്‍ കടയിലാണ് സംഭവം.
കടയുടമയായ മാവിനക്കട്ട പുളിന്റടി സ്വദേശിയെയാണ് ഭര്‍തൃമതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പരാതിയില്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതേ ഫര്‍ണിച്ചര്‍ വ്യാപാരിക്കെതിരെ നേരത്തെയും ഇത്തരത്തില്‍ പരാതി ഉണ്ടായിരുന്നുവത്രെ. 15 ദിവസം മുമ്പ് സമീപത്തെ ലാബിലെ ഒരു ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

Post a Comment
0 Comments