തിരുവനന്തപുരം:(wwwevisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്ഥികളുടെ സാധ്യതാ പട്ടികയില്പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ പേരില്ല. സിപിഎം ജില്ലാ കമ്മിറ്റി നല്കിയ സാധ്യതാ പട്ടികയില്‌സിഐടിയു നേതാവ് എ.പ്രഭാകരന്റെ പേരാണ് മലമ്പുഴയിലെ സ്ഥാനാര്ത്ഥി. സിപിഎം ജില്ലാ കമ്മിറ്റി നിര്‌ദേശിച്ച പട്ടികയില് ചിറ്റൂര് മണ്ഡലം മാത്രമാണ് സ്ഥാനാര്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. ജനതാദള് സ്ഥാനാര്ഥിക്കുവേണ്ടിയാണ് ചിറ്റൂര്ഒഴിച്ചിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ആദ്യഘട്ടത്തില് മലമ്പുഴയില് വി എസിന്റെ പേരുണ്ടായിരുന്നില്ല. അന്നും എ പ്രഭാകരന്റെ പേര് തന്നെയായിരുന്നു മലമ്പുഴയില് സ്ഥാനാര്ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. പ്രഭാകരനുവേണ്ടി ചുമരെഴുത്ത് വരെ നടത്തിയശേഷം നാടകീയമായാണ് വി എസിന്റെ സ്ഥാനാര്ഥിത്വം പിന്നീട് പ്രഖ്യാപിച്ചത്. മലമ്പുഴയിലില്ലെങ്കില് ജന്മനാടായ ആലപ്പുഴയില് വി എസ് മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.വി.എസിന്റെയും പിണറായി വിജയന്റെയും സ്ഥാനാര്ഥിത്വം സംബന്ധിച്ച് സെക്രട്ടറിയേറ്റ് അന്തിമ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, വിജയസാധ്യതയുള്ള എംഎല്മാര്ക്ക് രണ്ട് ടേം എന്ന മാനദമ്ധത്തില്ഇളവുനല്കാമെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെയും എസ്.രാമാചന്ദ്രന പിള്ളയുടെയും സാന്നിധ്യത്തില് സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Post a Comment
0 Comments