ന്യൂഡല്‍ഹി (www.evisionnews.in): ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി.എ സാംഗ്മ (69) അന്തരിച്ചു. എട്ട് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേഘാലയയുടെ മുന്‍ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹസ്ഥാപകരിലൊരാളാണ്. 2012ലെ ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. 2013 ജനവരി അഞ്ചിന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എന്ന പുതിയ രാഷ്ട്രീയ കക്ഷി സാങ്മ രൂപവത്ക്കരിച്ചു. സാങ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ലോക്‌സഭ പിരിഞ്ഞു.
Keywords;National-newdelhi-news-pa

Post a Comment
0 Comments