Type Here to Get Search Results !

Bottom Ad

ജില്ലയിലെ ഏറ്റവും വലിയ മദ്രസ കാഞ്ഞങ്ങാട്ട്: മാര്‍ച്ച് ആറിന് പാണക്കാട് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും


കാഞ്ഞങ്ങാട് :(www.evisionnews.in )ജില്ലയിലെ ഏറ്റവും വലിയ മദ്രസ്സ കഞ്ഞങ്ങാട്ട് ബല്ലാകടപ്പുറത്ത് ഉയര്‍ന്നു. അരനൂറ്റാണ്ട് കാലത്തോളം പഴക്കമുള്ള ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ രണ്ടര കോടിയിലേറെ രൂപ ചിലവഴിച്ചാണ് പുന: നിര്‍മ്മിച്ചത് .മദ്രസ്സയില്‍ ഒന്ന് മുതല്‍ 12വരെ ക്ലാസ്സുകളിലായി 650ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.കെ എസ് മുഹമദ് കുഞ്ഞി ഹാജി (ചെയര്‍മാന്‍), എം കെ അബൂബകര്‍ ഹാജി (ജന: കണ്‍വീനര്‍),സി എച് ഹമീദ് ഹാജി (ട്രഷറര്‍),പുത്തൂര്‍ മുഹമ്മദ് ഹാജി ,വി ഇബ്രാഹിം ഹാജി, സി കെ റഹ്മതുള്ള,അബ്ദുല്ല ഹസന്‍ , കെ എച്ച് മുഹമ്മദ് കുഞ്ഞി, എം എസ് ഫൈസല്‍ മുഹമദ് അക്ബര്‍,മുഹമെദ് കുഞ്ഞി പുതിയ പുര , സി എച് മൊയ്തീന്‍ അമീന്‍ എന്നിവരും നിര്‍മ്മാണ കമ്മിറ്റീ രക്ഷാദികാരികളായ എം പി കുഞ്ഞബ്ദുള്ള ഹാജി എം എസ് കാസിം ഹാജി, എം പി അബ്ദുല്‍ റഹ്മന്‍ ഹാജി എ കെ അബ്ദുള്ള ഹാജി എന്നിവരാണു നിര്‍മ്മാണതിനു നേതൃത്വം നല്‍കിയത്. മാര്‍ച്ച് 6 ന് പാണക്കാട് ഹൈദരലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും 

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പ്രസംഗം ,ബുര്‍ദ ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കും.സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad